Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Myanmar Military

സൂ ചി ആരോഗ്യവതിയെന്ന് മ്യാൻമർ പട്ടാളം

യാ​​​ങ്കോ​​​ൺ: ​​​ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ഓം​​​ഗ് സാ​​​ൻ സൂ ചി ആ​​​രോ​​​ഗ്യ​​​വ​​​തി​​​യാ​​​ണെ​​​ന്ന് മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു.

എ​​​ൺ​​​പ​​​തു വ​​​യ​​​സു​​​ള്ള സൂ​​​ ചി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ല​​​ഭ്യ​​​മ​​​ല്ലെ​​​ന്നും, അ​​​മ്മ​​​യു​​​ടെ മ​​​ര​​​ണം പോ​​​ലും ചി​​​ല​​​പ്പോ​​​ൾ അ​​​റി​​​ഞ്ഞേ​​​ക്കി​​​ല്ലെ​​​ന്നും സൂ​ ​​ചി​​​യു​​​ടെ മ​​​ക​​​ൻ കിം ​​​ഏ​​​രി​​​സ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ​​​ട്ടാ​​​ള ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ‘മ്യാ​​​ൻ​​​മ​​​ർ ഡി​​​ജി​​​റ്റ​​​ൽ ന്യൂ​​​സ്’ എ​​​ന്ന മാ​​​ധ്യ​​​മ​​​ത്തി​​​ൽ സൂ​ ​​ചി ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല സം​​​ബ​​​ന്ധി​​​ച്ച പ്ര​​​സ്താ​​​വ​​​ന വ​​​ന്ന​​​ത്. സൂ​​​ചി ന​​​ല്ല ആ​​​രോ​​​ഗ്യ​​​വ​​​തി​​​യാ​​​ണെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​യി​​​പ്പി​​​ലു​​​ള്ള​​​ത്; ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഒ​​​രു തെ​​​ളി​​​വും പ​​​ട്ടാ​​​ളം ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം സൂ​ ​​ചി അ​​​ട​​​ക്ക​​​മു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​ക്ക​​​ളെ ത​​​ട​​​വി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ത​​​ട്ടി​​​പ്പ് തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി സൂ​ ​​ചി​​​ക്ക് 27 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.


വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സൂ​ ​​ചി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​ര​​​മി​​​ല്ലെ​​​ന്നാ​​​ണ് മ​​​ക​​​ൻ കിം ​​​അ​​​റി​​​യി​​​ച്ച​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി​​​ൽ സൂ ​​​ചി ഏ​​​കാ​​​ന്ത ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

Latest News

Corehub Up